Header Ads

  • Breaking News

    വ്യാജ വാർത്ത; മലയാള മനോരമക്കെതിരെ ജയരാജന്റെ ഭാര്യ നൽകിയ മാനനഷ്ടക്കേസിൽ പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി



    കണ്ണൂർ: വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ ജയരാജന്റെ ഭാര്യ നൽകിയ മാനനഷ്ടക്കേസിൽ പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. ഇ. പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കോവിഡ് കാലത്ത് ക്വാറന്റയിൻ ലംഘിച്ച് കണ്ണൂർ ജില്ലാ ബാങ്കിലെത്തി ലോക്കർ തുറന്നു എന്ന വ്യാജ വാർത്തക്കെതിരെയാണ് വിധി. അഡ്വ.പി.യു.ശൈലജൻ, അഡ്വ. എം. രാജഗോപാലൻ നായർ എന്നിവരാണ് പി.കെ.ഇന്ദിരക്ക് വേണ്ടി കോടതിയിൽ ഹാജരായത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad