Header Ads

  • Breaking News

    കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം ; ഭര്‍ത്താവിനെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുത്തു



    കണ്ണൂര്‍ അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. കേസില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

    ഭര്‍ത്തൃമാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തു.സംഭവ ദിവസം രാത്രി ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് സുഹൃത്തുമായി വാട്‌സ്ആപ്പ് ചാറ്റില്‍ ദിവ്യ സംസാരിച്ചിരുന്നു. 'ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭര്‍തൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്.

    സുഹൃത്തായ അപര്‍ണയോട് സംസാരിച്ച വാട്സ്ആപ്പ് ചാറ്റിലാണ് ദിവ്യ താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചിരുന്നു.ദിവ്യയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല കൈമാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭര്‍ത്താവിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad