റെയിൽവെയുടെ സേവനങ്ങൾ ഇനി ഒരു സൂപ്പർ ആപ്പിൽ
ന്യൂഡൽഹി | ഇന്ത്യൻ റെയിൽവെയുടെ മുഴുവൻ സേവനങ്ങളും ഒരു ആപ്പിൽ. റെയിൽവെ ഒരുക്കുന്ന ‘സൂപ്പർ ആപ്പ്’ ഉടൻ പുറത്തിറങ്ങും. നിലവിൽ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെയെത്തി എന്നറിയാനും ഒക്കെയായി ഒരു ഡസനിൽ അധികം ആപ്പുകൾ റെയിൽവെക്കുണ്ട്.
ഇവയെല്ലാം ഒരു ആപ്പിലേക്ക് ചുരുക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഒപ്പം സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവരെ കൂടി പുതിയ ആപ്പിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
റെയിൽവെയുടെ തന്നെ ഐ.ടി വിഭാഗമാണ് ആപ്പ് വികസിപ്പിക്കുന്നത്. നിലവിൽ ഐആർസിടിസി ടിക്കറ്റ് ബുക്കിങ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്, ട്രെയിനുകളുടെ തത്സമയ വിവരം തുടങ്ങി നിരവധി ആപ്പുകളാണ് റെയിൽവെക്കുള്ളത്.
ليست هناك تعليقات
إرسال تعليق