കണ്ണൂർ പുഷ്പോത്സവം: സംഘാടകസമിതി രൂപീകരിച്ചു
കണ്ണൂർ:ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഫെബ്രുവരി എട്ടു മുതൽ 19 വരെ പൊലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം സംഘാടകസമിതി രൂപീകരിച്ചു. ഗുരു മന്ദിരത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഡോ. കെ സി വത്സല അധ്യക്ഷയായി. യു കെ ബി നമ്പ്യാർ, ടി പി വിജയൻ, പി വി രത്നാകരൻ, എം കെ മൃദുൽ, അബ്ദുൽ ജലീൽ, ഇ വി ജി നമ്പ്യാർ, ആർ സുനിൽകുമാർ, കെ ജയരാജൻ, സി പി ശോഭന എന്നിവർ സംസാരിച്ചു. സെക്രട്ടറി വി പി കിpരൺ സ്വാഗതവും ട്രഷറർ എം കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (മുഖ്യര ക്ഷാധികാരി), കലക്ടർ അരുൺ കെ വിജയൻ (ചെയർമാൻ), ഡെപ്യൂട്ടി മേയർ കെ ഷബീന, ബി കെ അനിൽ, പി സി മിത്രൻ, ബി പി റൗഫ്, ഗൗരി നമ്പ്യാർ, പ്രഭാ വേണുഗോപാൽ, (വൈസ് ചെയർമാൻ), വി പി കിരൺ (സെക്രട്ടറി), എം കെ മൃദുൽ, അബ്ദുൾ ജലീൽ (ജോ. സെക്രട്ട റി), കെ എം ബാലചന്ദ്രൻ (ട്രഷറർ).

ليست هناك تعليقات
إرسال تعليق