Header Ads

  • Breaking News

    ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പ്രകോപിതയായി; വർക്കലയിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി



     തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് താഴേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ യുവതി ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. ഗുരുതര പരിക്കുകളോടെ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad