ഇനി തലശ്ശേരി താലൂക്കിൽ മികച്ച റോഡ് സൗകര്യം ഉണ്ടെങ്കിൽ ബസ് ഓടും
തലശ്ശേരി: തലശ്ശേരി താലൂക്കിലെ ഗതാഗത യോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ്.നിങ്ങളുടെ വീടിനടുത്തുകൂടി മികച്ച റോഡ് സൗകര്യമുണ്ടായിട്ടും ബസ് റൂട്ടില്ലെങ്കിൽ അവിടെ ബസ് ഓടാൻ സൗകര്യമൊരുക്കാനാണ് തീരുമാനം.പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രാദേശികമായി മികച്ച ഗതാഗത സൗകര്യമുള്ളയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സോ,
സ്വകാര്യ ബസുകളോ പുതിയ റൂട്ടുകളിലൂടെ സർവ്വീസ് നടത്തും.
കൂടാതെ പൊതുജനങ്ങൾക്ക് ആവശ്യമായ റൂട്ടുകൾനിശ്ചയിച്ച് മോട്ടോർ വാഹനവകുപ്പിനെ അറിയിക്കാമെന്നും തലശ്ശേരി ജോയിൻറ് ആർടിഒ ഷാനവാസ്കരീം അറിയിച്ചു.
ليست هناك تعليقات
إرسال تعليق