സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരള സർവകലാശാല സെനറ്റിലേക്ക്, ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത നാല് വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു ഹർജിഹർജി നേരത്തെ ഫയലിൽ സ്വീകരിച്ച കോടതി, സെനറ്റിലേക്ക് ABVP നേതാക്കളായ വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്തിരുന്നു. എതിര്‍കക്ഷികളായ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. സെനറ്റിലേക്ക് വി സി ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് ചാൻസലറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق