Header Ads

  • Breaking News

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്രിസ്മസ് അവധിക്ക് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ബസിന് നൽകേണ്ടത് ഇരട്ടി തുക


    ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ പിഴിയാൻ സ്വകാര്യ ബസുകളും. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നവർ നാളെ മുതൽ ഇരട്ടി പണം നൽകേണ്ടി വരും. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്‌സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍. എന്നാല്‍, നാളെ അത് 6000 രൂപയാകും.

    ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്‍. കെഎസ്ആര്‍ടിസിയില്‍ ചെന്നൈ-കൊച്ചി റൂട്ടില്‍ നാളെ മുതല്‍ 2800, 3300, 3600 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരക്ക് വര്‍ധിച്ചിട്ടും ദക്ഷണി റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസുകളൊന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. വിമാന ടിക്കറ്റുകള്‍ക്ക് ഒടുക്കത്തെ വിലയാണ്. അതിനാൽ ബസിനെ തന്നെയാകയും കൂടുതൽ പേരും ആശ്രയിക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad