Header Ads

  • Breaking News

    ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം


    തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളേജിന് 50 പുതിയ പോസ്റ്റ് അനുവദിച്ചു. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

    ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ എടുത്തത് ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. എയര്‍സ്ട്രിപ്പ്, മെഡിക്കല്‍ കോളേജിലെ പുതിയ തസ്തികകള്‍ നിര്‍ണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.

    അതേസമയം നവകേരള സദസ് ഇന്ന് വൈകീട്ട് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക് കടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad