Header Ads

  • Breaking News

    ക്രിസ്തുമസ്-ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി

    കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി. ഖാദി ഗ്രാമ സൗഭാഗ്യയില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം നിർവഹിച്ചു. 

    ശബരിമല മണ്ഡലകാലം പ്രമാണിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ബാഗുകള്‍, ഇരുമുടി, സഞ്ചി, ബെഡ്ഷീറ്റ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനുവരി ആറ് വരെ ഖാദിക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad