Header Ads

  • Breaking News

    മണൽലോറി പിടികൂടി

    പഴയങ്ങാടി: രാത്രി കാലപട്രോളിംഗിനിടെ മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പോലീസ് പിൻതുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. മാട്ടൂൽ കടപ്പുറത്ത് നിന്നും അനധികൃതമായി മണൽ കടത്തിവരികയായിരുന്ന ടിപ്പർ ലോറി ക്ക് പോലീസ്കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് ഇൻസ്പെക്ടർ ടി. എൻ.സന്തോഷ് കുമാറും സംഘവും പിൻതുടർന്നതോടെ ബീവി റോഡിന് സമീപത്തെ തെങ്ങിൽ ഇടിച്ച് ലോറി ഉപേക്ഷിച്ച് മണൽ കടത്തുകാർ രക്ഷപ്പെട്ടു. മണൽ കടത്തുകാർ ഉപേക്ഷിച്ച കെ.എൽ.59. എ. 9249 നമ്പർ ടിപ്പർ ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad