കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ സമരം പിൻവലിച്ചു
പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ 13 ദിവസമായി നടത്തി വന്ന പണിമുടക്ക് സമരം പിൻവലിച്ചു.
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് എം സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും അറിയിച്ചു.

ليست هناك تعليقات
إرسال تعليق