Header Ads

  • Breaking News

    പശകകളൽ അപർവരഗമയ തലറയ പടരനന; ആശങകയൽ കഷരകർഷകർ






    അ​മ്പ​ല​പ്പു​ഴ: പ​ശു​ക്ക​ളി​ൽ തൈ​ലേ​റി​യ എ​ന്ന അ​പൂ​ർ​വ രോ​ഗം പ​ട​രു​ന്നു. ആ​ശ​ങ്ക​യോ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ.പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള പ​ശു​ക്ക​ൾ കടുത്ത പനിവന്ന് പെ​ട്ടെ​ന്നു ക്ഷീ​ണി​ക്കു​ന്ന​താ​ണ് ഇ​തി​ന്‍റെ രോ​ഗ​ല​ക്ഷ​ണം.

    വൈ​കാ​തെ എ​ല്ലു​ന്തി ക്ഷീ​ണി​ച്ച അ​വ​സ്ഥ​യി​ലാ​കും. തീ​റ്റ ക​ഴി​ക്കു​മെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച പ​ശു​ക്ക​ളി​ൽ​നി​ന്നു പാ​ലി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​യും.

    ഇ​തു ക​ർ​ഷ​ക​ർ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. പാ​ലി​ന്‍റെ അ​ള​വ് പ​കു​തി​യി​ൽ താ​ഴെ​യാ​കു​ന്നു​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്നു മാ​സം മു​ന്പ് ചി​ലേ​ട​ങ്ങ​ളി​ൽ ചെ​റി​യ രീ​തി​യി​ൽ ക​ണ്ട തൈലേ​റി​യ എ​ന്ന രോ​ഗം ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

    ചാ​കാ​നും സാ​ധ്യ​ത
    പ​ശു​ക്ക​ളു​ടെ ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധി​ച്ചാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ചാ​ൽ വീ​ണു​പോ​കു​ന്ന പ​ശു​ക്ക​ൾ ച​ത്തു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

    അ​തേ​സ​മ​യം, പ്ര​ശ്നം രൂ​ക്ഷ​മാ​യി​ട്ടും കൃ​ത്യ​മാ​യ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

    ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​തു മൂ​ലം വ​ല​യു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണ് പ​ശു​ക്ക​ളി​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന ഈ ​രോഗം.

    ഇ​ട​പെ​ട​ൽ വേ​ണം
    50 കി​ലോ കാ​ലി​ത്തീ​റ്റ​യ്ക്ക് 35 രൂ​പ വ​ർ​ധി​ച്ച് ഇ​പ്പോ​ൾ 1,555 രൂ​പ​യാ​യി വി​ല. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ കാ​ലി​ത്തീ​റ്റ​യ്ക്കു വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ സൈ​ലേ​റി​യ രോ​ഗ​വും.

    കോ​വി​ഡി​നു ശേ​ഷം പ​ശു​ക്ക​ളി​ൽ വ്യാ​പ​ക​മാ​യി കു​ള​മ്പു​രോ​ഗം പ​ട​ർ​ന്നി​രു​ന്നു. ഇ​തു ബാ​ധി​ച്ചു നി​ര​വ​ധി പ​ശു​ക്ക​ൾ ച​ത്ത​തു ക്ഷീ​ര​മേ​ഖ​ല​യെ ത​ള​ർ​ത്തി​യി​രു​ന്നു.

    ഇ​തി​ൽ​നി​ന്നു ക​ര​ക​യ​റി വ​രു​ന്പോ​ഴാ​ണ് അ​ടു​ത്ത പ​രീ​ക്ഷ​ണം എ​ത്തി​യി​രി​ക്കു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

    തൈ​ലേ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ
    ക​ന്നു​കാ​ലി​ക​ളി​ൽ കാ​ണു​ന്ന ഒ​രു മാ​ര​ക രോ​ഗ​മാ​ണ് തൈ​ലേ​റി​യ. ക​ന്നു​കാ​ലി​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന പ​ട്ടു​ണ്ണി (ഒ​രു​ത​രം പ്രാ​ണി​ക​ൾ)​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. പ​ശു​ക്ക​ളി​ൽ ക​ടു​ത്ത പ​നി​യോ​ടെ​യാ​ണ് ആ​രം​ഭം.

    ഈ ​സ​മ​യ​ത്ത് പ​നി 104 മു​ത​ൽ 107 ഡി​ഗ്രി വ​രെ ഉ​യ​രു​ന്നു. തീ​റ്റ​യോ​ടു​ള്ള വി​ര​ക്തി, മെ​ലി​ച്ചി​ല്‍, ക​റ​വ​പ്പ​ശു​ക്ക​ളു​ടെ പാ​ല്‍ ഉ​ത്പാ​ദ​നം കു​റ​യ​ല്‍, ക​ണ്ണി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും നീ​രൊ​ലി​പ്പ്, പ്രയാ​സ​ത്തോ​ടു കൂ​ടി​യ ശ്വ​സ​നം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കും.

    ശ്വാ​സ​കോ​ശ അ​റ​ക​ള്‍​ക്കു ചു​റ്റും നീ​ര്‍​ക്കെ​ട്ട് ഉ​ണ്ടാ​വു​ന്ന​താ​ണ് ശ്വ​സ​ന​ത​ട​സ​ത്തി​നു കാ​ര​ണം. ക​ണ്ണി​ലെ​യും മ​റ്റു ശ്ലേ​ഷ്മ​സ്ത​ര​ങ്ങ​ളി​ല്‍ ര​ക്ത​വാ​ര്‍​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാം.

    തു​ട​ര്‍​ന്നു പ​ശു മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു​തു​ട​ങ്ങും. കൃ​ത്യ​മാ​യ സ​മ​യ​ത്തു ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ത്ത പ​ക്ഷം രോ​ഗം ഗു​രു​ത​ര​മാ​യി പ​ശു​വി​നു ജീ​വ​ൻ ന​ഷ്ട​മാ​കും.

    പ്ര​തി​രോ​ധം മാ​ർ​ഗം
    രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ രോ​ഗ​നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ട​ണം. തൈ​ലേ​റി​യ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ല്‍ അ​തി​ന്‍റെ ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്ക​പ്പെ​ടു​ക​യോ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ല.

    നി​ല​വി​ല്‍ തൈ​ലേ​റി​യ രോ​ഗ​ത്തെ ത​ട​യാ​നു​ള്ള ഏ​റ്റ​വും ഉ​ത്ത​മ മാ​ര്‍​ഗം രോ​ഗം പ​ട​ര്‍​ത്തു​ന്ന പ​ട്ടു​ണ്ണി​ക​ളു​ടെ നി​യ​ന്ത്ര​ണ​മാ​ണ്. ഇ​തി​നാ​യി സൈ​പ്പ​ര്‍​മെ​ത്രി​ന്‍, ഡെ​ല്‍​റ്റാ​മെ​ത്രി​ന്‍, ഫ്‌​ളു​മെ​ത്രി​ന്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ട്ടു​ണ്ണി​നാ​ശി​നി​ക​ള്‍ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട അ​ള​വി​ല്‍ പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​നു പു​റ​ത്തും തൊ​ഴു​ത്തി​ലും പ​രി​സ​ര​ത്തും പ്ര​യോ​ഗി​ക്ക​ണം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad