Header Ads

  • Breaking News

    ഓണം കഴിഞ്ഞാല്‍ ക്ഷേമപെന്‍ഷന്‍ അതതു മാസം: ധനവകുപ്പ്.



    തിരുവനന്തപുരം :ഓണം കഴിഞ്ഞാല്‍ അതത് മാസത്തില്‍ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ആരംഭിച്ച്‌ ധനവകുപ്പ്.ഇതുവരെ മാര്‍ച്ച്‌ വരെയുള്ള പെൻഷനാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റില്‍ ഓണത്തിന് മുന്നോടിയായി നല്‍കും.1,600 രൂപയുടെ ക്ഷേമ പെൻഷന് വേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയില്‍ ക്രമീകരണം നടത്താൻ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നല്‍കാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടര്‍ന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad