Header Ads

  • Breaking News

    ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം; അപേക്ഷ ക്ഷണിച്ചു





    കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ (വാര്‍ഡ് 18, 31), പരിയാരം (വാര്‍ഡ് 11), ചിറക്കല്‍ (വാര്‍ഡ് 20), മാലൂര്‍ (വാര്‍ഡ് 14), കുറ്റിയാട്ടൂര്‍ (വാര്‍ഡ് 12)എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. 
    എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.

    ഫോണ്‍: 8281999015.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad