Header Ads

  • Breaking News

    ലോട്ടറി ലോട്ടറി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി ചെറിയ ലോട്ടറി അടിച്ചാലും നികുതി അടയ്ക്കണം



    ലോട്ടറിയടിച്ച് പലതവണയായി ചെറിയ സമ്മാനങ്ങൾ കിട്ടുന്നവരിൽ നിന്ന് നികുതി ഈടാക്കി തുടങ്ങി.കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ നികുതി ഈടാക്കി തുടങ്ങിയത്. ഒരു വർഷം പലതവണയായി 10,000 രൂപയ്ക്കു മുകളിൽ സമ്മാനം ലഭിക്കുന്നവരിൽ നിന്നാണു നികുതി(ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണു പിടിക്കുന്നത്.ആദായനികുതി നിയമം 2023 പ്രകാരമാണു കേന്ദ്രത്തിന്റെ നടപടി.നേരത്തേ, 10,000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തിനു മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് നികുതി ഈടാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad