കണ്ണപുരത്ത് എ ടി എമ്മിൽ നിന്നും പുക ഉയർന്നു
കണ്ണപുരം.എ ടി എം കൗണ്ടറിലെ മെഷീനിൽ നിന്നും തീയും പുകയുമുയർന്നു. കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച എസ്.ബി.ഐയുടെ എടിഎം മെഷീനിൽ നിന്നാണ് പുക ഉയർന്നത്.ഇന്ന് പുലർച്ചെ 4.30 മണിയോടെയാണ് സംഭവം. ബേങ്കിൻ്റെസെക്യുരിറ്റി കൺട്രോൾ റൂമിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണം നടത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബേങ്കിൻ്റെ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ച് തകരാറ് പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق