Header Ads

  • Breaking News

    കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, 25 പേർക്കു പരുക്ക്



    കണ്ണൂർ : ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ 12.45ന് ആയിരുന്നു അപകടം.

    മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നും കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad