108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണം
കണ്ണൂർ: 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുദിക്കണമെന്ന്കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (CITU) കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ജയരാജന്റെ അദ്ധ്യക്ഷത വഹിച്ചു. 108 ആംബുലൻസ് മേഖലയിൽ ബോണസ് ആനുകൂല്യം ബാധകമാക്കണമെന്നും അവശ്യ സർവ്വീസായ ആംബുലൻസിന്റെ മെയിന്റനൻസ് വർക്ക് യഥാസമയം നിർവ്വഹിക്കണമെന്നും ഏപ്രിൽ മാസം മുതൽ ലഭിക്കേണ്ടുന്ന ഇൻക്രിമെന്റ് ഉടനടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.പി. ധനേഷ് റിപോർട്ടവതരിപ്പിച്ചു. ഏരിയാസെക്രട്ടറി പി.വി പ്രഭാകരൻ സൈനുൽ ആബിദ്, ഷിൽ ജ ഫ്രാൻസിസ് , അമൃത ഗംഗ കെ എ , നൗഫൽ ടി.യം എന്നിവർ സംസാരിച്ചു

ليست هناك تعليقات
إرسال تعليق