പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു: യുവാവ് പിടിയിൽ

ശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) അറസ്റ്റ് ചെയ്തത്. കുടിയാൻമല എസ്.ഐ കെ. സുരേഷ് കുമാർ ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ദേവാലയത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് പ്രതി പണം കവരുകയായിരുന്നു. പള്ളി വികാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് യാത്രക്കിടെ ഇയാൾ പിടിയിലായത്. കവർന്ന പണവും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق