കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേര്‍ പിടിയിൽ

ആലക്കോട്: മലയോരമേഖലയിലേക്ക് കഞ്ചാവു ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ഒറ്റത്തൈ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക് (23), പൂഴിക്കാട്ട് വിമലേഷ് സുനില്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലക്കോട് എസ്.ഐ വിജേഷ് പച്ചയും സംഘവും ചേർന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ രാത്രികാല പരിശോധനക്കിടെ ആലക്കോട് പാലത്തിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. 3.600 കിലോ കഞ്ചാവും കടത്താനുപയോഗിച്ച മോട്ടോര്‍സൈക്കിളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാസർഗോഡ് ഭാഗത്തുനിന്നും മലയോരത്തേക്ക് ലഹരിവസ്തുക്കളെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق