വാടക ക്വാർട്ടേഴ്സിൽ എം.ഡി.എം.എ വിൽപന: രണ്ടുപേർ എക്സൈസ് പിടിയിൽ

കണ്ണൂർ: താണയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. മാങ്ങാട് സ്വദേശി എം. രജീഷ്, ക്വാർട്ടേഴ്സ് വാടകക്കെടുത്ത ഇരിക്കൂർ സ്വദേശി വി.വി. ഇസ്മായിൽ എന്നിവരെയാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സീനു കൊയിലത്ത് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന കീച്ചേരി സ്വദേശി ഷാനിഫ് ഓടി രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു. ഇയാളുടെ ഫോൺ ക്വാർട്ടേഴ്സിൽ നിന്നും എക്സൈസിന് ലഭിച്ചു. ഫോണിന്റെ കവറിൽ നിന്നും എം.ഡി.എം.എ കണ്ടെത്തി. കൂടാതെ, പ്രതികളിൽ നിന്നും രണ്ടര ഗ്രാം എം.ഡി.എം.
ليست هناك تعليقات
إرسال تعليق