Header Ads

  • Breaking News

    കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആറ് പുതിയ സംരംഭങ്ങള്‍



     

    കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആറ് പുതിയ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി മന്ത്രി പി രാജീവ്. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനങ്ങള്‍, പുതിയ ലൈറ്റിങ് സംവിധാനം തുടങ്ങിയ സംരംഭങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചു.

    മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

    ‘കേരളത്തിന്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറ് പുതിയ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിയാലിന്റെ ഉപകമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറില്‍ ഏര്‍പ്പെടുത്തിയ ആധുനിക സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതും മികച്ചതുമാണ്. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും മികച്ച വിമാന അറ്റകുറ്റിപ്പണി കേന്ദ്രമാണ് സിയാലിലേത് എന്നാണ് സി.ഐ.എസ്.എല്‍ ഹാംഗറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി പറയുന്നത്. ഇവിടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യന്‍ എയര്‍ലൈന്‍ ആയ ഫ്ളൈനാസിന് കൈമാറി’.

    ‘ഇപ്പോള്‍ തന്നെ മുന്നോറോളം പേര്‍ ജോലി ചെയ്യുന്ന ഹാംഗര്‍ സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ മുന്‍ഗണനാ വ്യവസായ മേഖലയില്‍ വരുന്നതിനാല്‍ തീര്‍ച്ചയായും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കിളും ഇന്നലെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഒപ്പം ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു’.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad