ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ
കണ്ണൂർ: കക്കാട് വെച്ച് മലപ്പുറം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് റിസയെയാണ് (26) ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് കണ്ണൂർ ടൗൺ പൊലീസ് സംഘം ബംഗളൂരുവിൽ എത്തുകയായിരുന്നു.
ടിക്കറ്റും വിസയുമടക്കം യാത്രാരോഖകളുമായി വിമാനത്താവളത്തിലെത്തിയപ്പോൾ സാഹസികമായി പിടികൂടുകയായിരുന്നു. കണ്ണൂർ സിറ്റി, ടൗൺ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിസ. എസ്.ഐ നസീബ്, എ.എസ്.ഐ അജയൻ രഞ്ജിത്ത്, വിനിൽ എന്നിവരടങ്ങിയ സ്ക്വഡാണ് അറസ്റ്റ് ചെയ്തത്.

ليست هناك تعليقات
إرسال تعليق