പയ്യാമ്പലം ബീച്ചിൽ മാലിന്യം തള്ളുന്ന വീഡിയോ പുറത്ത്; പോലീസിൽ പരാതി നൽകി DTPC
കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസംകേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ മാലിന്യം തള്ളുന്ന വീഡിയോ പുറത്തായി. ദൃശ്യങ്ങൾ സഹിതം DTPC സെക്രട്ടറി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബീച്ചിൽ ഐസ് ക്രീം വില്പന നടത്തുന്ന ഗുഡ്സ് വണ്ടിയിൽ നിന്നാണ് കൊട്ടയിലാക്കി മാലിന്യം പരസ്യമായി ബീച്ചിൽ തള്ളിയത്. നിരവധി വിനോദ സഞ്ചാരികളുടെ മുന്നിൽ വെച്ചായിരുന്നു സംഭവം. ഈ കാഴ്ച കണ്ട നാട്ടുകാരനാണ് വീഡിയോ എടുത്ത് DTPC അധികൃതർക്ക് കൈമാറിയത്
ليست هناك تعليقات
إرسال تعليق