Header Ads

  • Breaking News

    ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ആര്‍ ബിന്ദു


    തിരുവനന്തപുരം: ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍വല്‍ക്കരണം അനിവാര്യമാണെന്നും ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് കോളേജ് അധ്യാപകര്‍ സര്‍ഗപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് മന്ത്രി പറഞ്ഞു. കോളേജുകളില്‍ ഡിജിറ്റല്‍ പഠനം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഡിജികോള്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.അതേസമയം, ഡിജികോള്‍’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 35 കോളേജുകള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി സൗജന്യ ക്ലൗഡ് സ്‌പേസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad