കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട: കണ്ണൂർ ചെറുകുന്ന് സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ മയക്ക്മരുന്ന് സഹിതം പിടിയിൽ
കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ പിടിയിലായി. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂര്‍ ചെറുകുന്നിലെ ജാസ്മിന്‍ എന്നിവരെയാണ് എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്.
ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ കോളജ് എസ്.ഐമാരായ എ.രമേഷ് കുമാര്‍, വി.വി ദീപ്തി തുടങ്ങിയവരും ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق