Header Ads

  • Breaking News

    ⭕ *ചൊവ്വാഴ്ച മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും; പുതുക്കിയ നിരക്കുകൾ ഇങ്ങനെ*


    ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. ( amazon prime video membership rate increased )

    എന്നാൽ ഡിസംബർ 14 ന് മുൻപ് പ്രൈം മെമ്പർഷിപ്പ് കാലാവധി നിലവിലെ നിരക്കിൽ തന്നെ നീട്ടാൻ സാധിക്കും. ഒരു വർഷത്തേക്ക് 999 രൂപ നൽകി പ്രൈം മെമ്പർഷിപ്പ് പുതുക്കാം. ഡിസംബർ 13 അർധരാത്രി വരെ പഴയ നിരക്കിൽ തന്നെ സേവനങ്ങൾ ഉപയോഗിക്കാം.

    ഡിസംബർ 14 മുതൽ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പിന് 500 രൂപയുടെ വർധനവമാണ് ഉണ്ടാകുക. 1499 രൂപയാകും ആന്വൽ മെമ്പർഷിപ്പിന്റെ വില.

    പ്രതിവർഷ പ്ലാനിന് പുറമെ മൂന്ന് മാസത്തെ ക്വാർട്ടേർളി പ്ലാനുമുണ്ട്. നിലവിൽ 329 രൂപയാണ് മൂന്ന് മാസത്തേക്ക് വില. ഡിസംബർ 14 മുതൽ ഇത് 459 രൂപയാകും. ഒരു മാസത്തെ പ്രൈം മെമ്പർഷിപ്പിന് 129 ൽ നിന്ന് 179 രൂപയുമാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad