മണൽലോറി പിടികൂടി; ഡ്രൈവർ രക്ഷപ്പെട്ടു
പഴയങ്ങാടി: അനധികൃത മണൽകടത്ത് പോലീസ് പിൻതുടർന്ന് മണൽ ലോറി പിടികൂടി. മാട്ടൂൽ നോർത്തിൽ വെച്ച് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മണൽ കടത്തുകയായിരുന്ന കെ.എൽ.13 എസ്. 8800 നമ്പർ ടിപ്പർ ലോറി എ.എസ്.ഐ.ഗോപിനാഥനും സംഘവും പിടികൂടിയത്. പോലിസിനെ കണ്ട് ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു.ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

ليست هناك تعليقات
إرسال تعليق