*ഭിന്നശേഷി കുട്ടികൾക്കുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കി*
സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നിലവിൽ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണ് നികുതി ഇളവുള്ളത്. തീരുമാനം ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്ക് സഹായകരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ليست هناك تعليقات
إرسال تعليق