Header Ads

  • Breaking News

    *കണ്ണൂർ പാപ്പിനശ്ശേരി വേളാപുരത്ത്ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു*


    കണ്ണൂർ പാപ്പിനശ്ശേരിവേളാപുരത്ത്ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മയ്യിൽ അരിമ്പ്ര സ്വദേശിയും മാങ്ങാട് താമസക്കാരനും ദേശാഭിമാനി കണ്ണൂർ യൂനിറ്റിലെ സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനുമായ ജയചന്ദ്രൻനാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11 മണിക്കാണ് അപകടം കണ്ണൂർ ഭാഗത്ത് നിന്ന് വന്ന മാധവി ബസ് ജയചന്ദ്രൻ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുക്കാരും വളപട്ടണം പോലീസും ഏറെ പണിപെട്ടാണ് ജയചന്ദ്രനെ പുറത്തെടുത്തത്. ജോലി സ്ഥലത്തെക്ക് പോകുമ്പോഴായിരുന്നു അപകടം. ആഴ്ചകൾക്ക് മുൻപ് ഇതേ സ്ഥലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് നിർമ്മാണ തൊഴിലാളിയായ യുവാവും മരണപ്പെട്ടിരുന്നു.ബസ്സുകളുടെ മത്സരയോട്ടമാണ് അപകടം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad