പയ്യന്നൂർ നഗരസഭ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം ജില്ലാ കലക്ടർ നിർവ്വഹിച്ചു
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖരൻ ഐ.എ.എസ് നിർവ്വഹിച്ചു.ഇന്ന് രാവിലെ പയ്യന്നൂർ ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന പ്രഖ്യാപന സദസിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത അധ്യക്ഷത വഹിച്ചു.ടി.ഐ.മധുസൂദനൻ എം.എൽ.എ.പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കൊ വിഡ് മുന്നണി പോരാളികളെ ആദരിച്ചു.

ليست هناك تعليقات
إرسال تعليق