Header Ads

  • Breaking News

    വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ

    ന്യൂഡൽഹി:ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

    കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ ആവശ്യപ്പെട്ടു.

    പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച്‌ വ്യക്തതയില്ല.അതിനാല്‍ കോവിഡ് വ്യാപിക്കാതിരിക്കാന്‍ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം.നീറ്റ് പി.ജി കൗണ്‍സിലിങ് വൈകുന്നതിലുള്ള ആശങ്കയും ഐഎംഎ പങ്കുവെക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad