മാഹിയിലെ ബൈക്ക് മോഷണം; തളിപ്പറമ്പ് വെള്ളാവ് സ്വദേശി പിടിയിൽ
മാഹി: മാഹി കെ.ടി.സി പമ്പിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യസ്ഥാപനത്തിലെ മാനേജറായ പ്രേമൻെറ ബൈക്ക് കവർച്ച നടത്തിയ തളിപ്പറമ്പ് കുറ്റ്വേരി വെള്ളാവ് പുല്യാങ്കണ്ടി ധനേഷാണ് പിടിയിലായത്. മാഹി എസ്.ഐ ഇളങ്കോ, എ.എസ്.ഐ കെ. കിഷോർ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.വി. ശ്രീജേഷ് കുമാർ, സി.കെ. ഷിനോജ്, ഹോം ഗാർഡ് കിഷോർ, രജിത് രമേഷ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
ليست هناك تعليقات
إرسال تعليق