Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കണിശൻമുക്ക്, നീർക്കടവ് -1, 2, അരയാക്കണ്ടിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഡിസംബർ 15 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗവ. ഹോസ്പിറ്റല്‍ പരിസരം, എല്‍ ഐ സി ജങ്ഷന്‍, മഠത്തുംപടി, കൊക്കാനിശ്ശേരി, പയ്യന്നൂര്‍ മാള്‍, ബി എസ് എന്‍ എല്‍ വൈശാഖ്, സുമംഗലി തിയ്യറ്റര്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മനയത്തുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30  വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വില്ലേജ് മുക്ക്, സലഫി ചങ്ങലാട്ട്, ഇന്ദിരാനഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍  വൈകിട്ട് മൂന്ന് മണി വരെയും സലഫി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ചങ്ങലാട്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുംചാല്‍, മുബാറക്ക്, എ പി സ്റ്റോര്‍, പള്ളിപറമ്പ, സദ്ദാംമുക്ക്, പള്ളിപറമ്പ, കൊടിപോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad