അഞ്ചു ജീവൻ രക്ഷിച്ച മൂന്നു വനിതകളെ എച്ച് ആർ പി എം ആദരിച്ചു.
കണ്ണൂർ: തളിപ്പറമ്പിനടുത്ത് കൊട്ടയിലെ പഞ്ചായത്ത് ചിറയിൽ ചിറയിൽ വീണ ഒരു അമ്മയെയും മൂന്നു കുട്ടികളെയും രക്ഷപ്പെടുത്തിയ നളിനി ശ്രീധരനെയും അനു വിനോദിനെയും പയ്യന്നൂർ തലയന്നേരി പൂമാലക്കാവ് ഭഗവതി ക്ഷേത്ര കുളത്തിൽ വീണ മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ സയന സുധാകരനെയും ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച് ആർ പി എം) ജില്ലാ കമ്മിറ്റി ആദരിച്ചു. എച്ച് ആർ പി എം ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ശിവദാസൻ കരിപ്പാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ, ദേശീയ ഉപദേശക സമിതി അംഗങ്ങളായ ഡോ. എ മാധവൻ, ഡോ. എം വി മുകുന്ദൻ, സംസ്ഥാന സെക്രട്ടറി ഇ മനീഷ്, അഡ്വ. കെ വി ശശിധരൻ നമ്പ്യാർ, കെ രാമദാസ്, ഇ ബാബു, രൂപേഷ് കണിയാം കണ്ടി, പി സേതുലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. പി പി വിജയൻ സ്വാഗതവും കെ സി സലീം നന്ദിയും പറഞ്ഞു.
ليست هناك تعليقات
إرسال تعليق