ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല, അർധവാർഷിക പരീക്ഷ ജനുവരിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദർ അഭിപ്രായപ്പെട്ടു.
ജനുവരിയിലായിരിക്കും അര്‍ധ വാര്‍ഷിക പരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്പോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍. 10,12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.
ليست هناك تعليقات
إرسال تعليق