വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടി : യുവാവ് അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലികിഴക്കുംകര കവിതവിലാസത്തില്‍ മനു (18) ആണ് പൊലീസ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 30,000 രൂപയും തട്ടിയെടുത്തു.
പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി
ليست هناك تعليقات
إرسال تعليق