Header Ads

  • Breaking News

    ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നാലു വയസുകാരന് ദാരുണാന്ത്യം

    തിരുവനന്തപുരം: ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നാലു വയസുകാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.പാളയത്ത് വെച്ചായിരന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.

    പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം. ബേക്കറി റോഡിലൂടെ തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് ഇടിച്ചത്.

    ബൈക്കിന് മുന്നില്‍ ഇരുന്ന ശ്രീഹരി തെറിച്ച്‌ ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad