Header Ads

  • Breaking News

    ആദിത്യ വീണ്ടും ദേശീയ കരാട്ടെ മത്സരത്തിന്...


    വെള്ളൂർ: തെരു അങ്കൺവാടിക്ക് സമീപത്തെ സുചിത്രയുടെയും (പുളിരീൽ) പരേതനായ ദാമോദരൻ്റെയും മകൾ ആദിത്യ ദാമോദരൻ എന്ന കൊച്ചു മിടുക്കി  രണ്ടാം തവണയുംദേശീയ  കരാട്ടെ മത്സരത്തിന് അർഹത നേടി. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന  സംസ്ഥാന  മത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ kata വിഭാഗത്തിൽ സ്വർണ്ണം നേടിയാണ് ആദിത്യ ദേശീയ മത്സരത്തിനുള്ള കേരളടീമിൽ അംഗമായത്. ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരമുള്ള ലോക കരാട്ടെ ഫെഡറേഷന്റെ ദേശീയ മത്സരത്തിൽ മെഡൽ നേടാനുള്ള തീവ്ര പരിശീലനത്തിലാണ് ആദിത്യ. മുൻപ് ദില്ലിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ കേരളടീമിൽ ആദിത്യ മത്സരിച്ചിരുന്നു.  പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ  വിദ്യാർത്ഥിനിയായ ആദിത്യ ബാലസംഘം വെള്ളൂർ നോർത്ത് യൂണിറ്റ് പ്രസിഡണ്ടും,DYFlയൂണിറ്റ് കമ്മറ്റി അംഗവുമാണ്. 

    ആശംസകൾ💐💐💐💐

    ليست هناك تعليقات

    Post Top Ad

    Post Bottom Ad