Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ അവസരം


    ജില്ലയിലെ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 24 വരെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് നടത്തുന്നു. 15,16 തീയതികളില്‍ തലായി ഹാര്‍ബര്‍, 17,18 ആയിക്കര ഹാര്‍ബര്‍, 20, 21 അഴീക്കല്‍ മത്സ്യഭവന്‍, 22,23 തീയതികളില്‍ പുതിയങ്ങാടി മത്സ്യഭവന്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്. വള്ളങ്ങളുടെ ലൈസന്‍സ് പുതുക്കാനുള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവസാനം പുതുക്കിയ ലൈസന്‍സ്, ക്ഷേമനിധി പാസ്ബുക്ക് എന്നിവ സഹിതം അതത് സ്ഥലങ്ങളില്‍ എത്തി വള്ളം ഭൗതിക പരിശോധനക്ക് ഹാജരാക്കണം. 2012ന് ശേഷം നിര്‍മ്മിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ ഗുണഭോക്തൃവിഹിതം ഒടുക്കിയ രസീതി കൂടി ലഭ്യമാക്കണം. ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 10 ശതമാനം വരുന്ന ഗുണഭോക്തൃവിഹിതം അന്ന് അടയ്ക്കണം. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ലൈസന്‍സ് തുക സ്വീകരിക്കില്ലെന്നും ഫീഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad