വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സെക്രട്ടേറിയറ്റ് ജീവനക്കാരൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പൊലീസ് പിടിയിൽ. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടി(52)നെയാണ് പൊലീസ് പിടികൂടിയത്. നെയ്യാറ്റിന്‍കര പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇയാൾ നടത്തുന്ന ട്യൂഷൻ സെന്ററിൽ പഠിക്കാൻ എത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു.
തുടർന്ന് ഇവര്‍ നെയ്യാറ്റിന്‍കര പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق