മോഡലുകളുടെ അപകടമരണം : ലഹരി മരുന്നെത്തിക്കുന്ന പെൺകുട്ടിയെ പോലീസ് പിടികൂടി
കൊച്ചി: മുൻ മിസ്സ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുഖ്യപ്രതിയായ സൈജുവിന്റെ സംഘത്തിലെ അംഗമായ യുവതിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണം പുരോഗമിച്ചു സൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇവർ ഒളിവിൽ പോയിരുന്നു. അവസാനം, വടക്കൻ ജില്ലകളിലൊന്നിലെ ഒളിത്താവളത്തിൽ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും സൈജുവിനു വേണ്ടി കൊച്ചിയിൽ ലഹരി മരുന്നെത്തിക്കുന്ന യുവതികളിൽ ഒരാളാണിത്. ഇവരോടൊപ്പം മറ്റൊരു പെൺകുട്ടി കൂടി ഒളിവിൽ പോയിട്ടുണ്ട്.
ഇവർ രണ്ടു പേരും ഒപ്പമുള്ള ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ സഞ്ജുവിനെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലാണ് നഗരത്തിലെ ഇവരുടെ താവളമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ليست هناك تعليقات
إرسال تعليق