Header Ads

  • Breaking News

    ജനുവരി മൂന്നിന് അങ്കണവാടികൾ തുറക്കില്ല


     
    തിരുവനന്തപുരം :- സംസ്ഥാനത്തെ അങ്കണവാടികളിൽ ജനുവരി മൂന്നുമുതൽ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിച്ച് പ്രീസ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

    ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തത്കാലം കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad