ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണികണ്ഠനൊപ്പം ബൈക്കിൽ യാത്ര ചെയ്ത നിധിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസും എതിരെ വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണികണ്ഠൻ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
ليست هناك تعليقات
إرسال تعليق