അനുമോദിച്ചു
ഇരിട്ടി : ഹിമാചൽ പ്രദേശിലെ ചമ്പയിൽ വെച്ച് നടന്ന ഒമ്പതാമത് ദേശീയ ഡ്രാഗൺ ബോട്ട് റെയ്‌സ് കയാക്കിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി രണ്ട് വെങ്കല മെഡലുകൾ നേടിയ വിസ്മയ വിജയനെ ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ അനുമോദിച്ചു. യഥാക്രമം ആയിരം മീറ്ററിലും രണ്ടായിരം മീറ്ററിലുമാണ് വിസ്മയ മെഡലുകൾ സ്വന്തമാക്കിയത്. തില്ലങ്കേരി കണ്ണിരട്ടി സ്വദേശികളായ വിജയൻ - ശൈലജ ദമ്പതികളുടെ മകളായ വിസ്മയ നേരത്തെ കളരിപ്പയറ്റിലും തന്റെ മികവ് തെതെളിയിച്ചിരുന്നു . നാഷണൽ ലവലിൽ രണ്ട് തവണ വെളളിമെഡലുകൾ നേടുവാൻ വിസ്മയക്ക് സാധിച്ചിരുന്നു. ഇരിട്ടി പ്രഗതി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് വിസ്മയ. ചടങ്ങിൽ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ എം. രതീഷ് , സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു.

ليست هناك تعليقات
إرسال تعليق