കാറും ലോറിയും കൂട്ടിയിടിച്ച് ആറര വയസ്സുകാരന് ദാരുണാന്ത്യം

കുറ്റിപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആറര വയസ്സുകാരൻ മരിച്ചു. തിരൂർ മംഗലം പുല്ലൂണി സ്വദേശികളായ കാരത്ത്കടവത്ത് തൊട്ടിയിൽ നസീബ് -നാസിഫ ദമ്പതികളുടെ മകൻ നുവൈസലാണ് മരിച്ചത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്ന് ആലത്തിയൂരിലേക്ക് പോകുന്നതിനിടെ രാങ്ങാട്ടൂരിലായിരുന്നു അപകടം നടന്നത്.
അപകടത്തിൽ അബ്ദുൽ നാസർ (56), മാതാവ് നാസിഫ (26) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. നുവൈസലിന്റെ മൃതദേഹം മംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ليست هناك تعليقات
إرسال تعليق