സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി

കൊച്ചി: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ചയെന്ന് ആരോപണം. കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു. നിരീക്ഷണ സമയത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമടക്കം ഇയാൾ പോയതായാണ് റിപ്പോർട്ട്.
ഒമിക്രോൺ ബാധിതനായ ഇയാൾക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നും സമ്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കോംഗോ ഹൈറിസ്ക് രാജ്യങ്ങളിൽ പെടാത്തതിനാൽ ഇയാളെ സ്വയം നിരീക്ഷണത്തിൽ പോകാൻ അനുവദിക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
ليست هناك تعليقات
إرسال تعليق