മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.”ഒമാനിൽനിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് വൈറസ് ബാധ. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി. ഇന്നലെ രണ്ട് പേർക്കു കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാർജയിൽനിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ليست هناك تعليقات
إرسال تعليق