*തളിപ്പറമ്പില്‍ കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഭക്ഷ്യവിഷബാധ* l
*തളിപ്പറമ്പ്:* കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഭക്ഷ്യവിഷബാധ. നെല്ലിപ്പറമ്പിലെ പി.സി അസൈനാര്‍, ഭാര്യ സഫിയ, മകള്‍ സഫൂറ ഇവരുടെ മക്കളായ എട്ടു വയസുകാരി മിന്‍ഹ, ഒന്നര വയസുകാരന്‍ മുസ്തഫ എന്നിവരാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ബുധനാഴ്ച റോഡരികില്‍ മത്സ്യ വില്പന നടത്തുന്നയാളില്‍ നിന്നും അസൈനാര്‍ കൊയല എന്നയിനം മത്സ്യം വാങ്ങുകയും വീട്ടില്‍ എത്തി കറി വെച്ച് എല്ലാവരും കഴിച്ചു. അല്‍പ നേരത്തിനകം ഒന്നരവയസുള്ള കുട്ടി ഛര്‍ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പരിയാരം പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ ഇവരുടെ വീട് സന്ദര്‍ശിച്ച് പരിശോധന നടത്തി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി പരിയാരം പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു
ليست هناك تعليقات
إرسال تعليق